സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്; 57 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 127 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കോവിഡ് കേസുകളാണ് ഇന്നത്തേത്.
കോവിഡ് സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തുനിന്നെത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.