Peruvayal News

Peruvayal News

കോവിഡ് 19 വൈറസിനെ അതിജീവിച്ച സിസ്റ്റർ റിയതോമസിനെ ആദരിച്ചു


കോവിഡ് 19  വൈറസിനെ അതിജീവിച്ച സിസ്റ്റർ റിയതോമസിനെ ആദരിച്ചു

കൂടത്തായി: കോവിഡ് 19വൈറസിന്റെ മഹാമാരി കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ സ്വന്തം ശരീരത്തിൽ പ്രവേശിച്ചിട്ടും മനോധൈര്യം കൈവിടാതെ വൈറസിന്റെ ഭീകരതയെ അതിജീവിച്ച കൂടത്തായി കരിമ്പാലകുന്ന് റിയാ തോമസിനെ കൂടത്തായി IDC ശിഹാബ് തങ്ങൾ മെഡിക്കൽ സെൻറർ ആദരിച്ചു.
കൂടത്തായി വില്ലേജ് ഓഫീസർ ഷിജു കെ, ഉപഹാരം നൽകി.
ലോകം മഹാമാരിയുടെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്വന്തം ജീവൻ മറന്ന് രോഗികളെ പരിചരിക്കുന്ന നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം മറക്കാൻ കഴിയുന്നതല്ലെന്നും സമൂഹം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ഉപഹാര സമർപ്പണ ചടങ്ങിൽ അദ്ധേഹം പറഞ്ഞു.
വി.കെ ഇമ്പിച്ചി മോയി അദ്ധ്യക്ഷം വഹിച്ചു.
ഗഫുർ കൂടത്തായി, അൻവർ പുറായിൽ, സത്താർ പുറായിൽ, കെ.പി.നാസർ ശക്കീർ കാമ്പാലകുന്ന്, ഏ.കെ നിസ്സാർ, ഹുസൈൻ കരിമ്പാല കുന്ന്, ഹുസൈൻ തെഞ്ചേരി, അരുൺ റോയ്,തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live