കണ്ണൂരിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ മരണം 19 ആയി.
കണ്ണൂർ: ഇരിക്കൂറിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ പട്ടുവം ആയിഷ മൻസിലിൽ നടുക്കണ്ടി ഹുസൈൻ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി.
മുംബൈയിൽനിന്നു ജൂൺ 9നാണ് ഹുസൈൻ നാട്ടിൽ എത്തിയത്. മാർച്ചിൽ മകളെ സന്ദർശിക്കാൻ പോയതായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
10ന് പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. കണ്ണൂർ ജില്ല ആശുപത്രിയിൽ വച്ചാണു മരിച്ചത്.മൃതദേഹം പരിയാരം ഗവ മെഡിക്കൽ കോളജിൽ. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്.
മക്കൾ: റാബിയ (മുംബൈ), റാസിഖ്, മുഹമ്മദ് റാഫി (ഇരുവരും ദുബായ്), റലീന, റഹ്യാനത്ത്, റഫീന. മരുമക്കൾ: മൊയ്തീൻ, ഷമീന, ഷർമിന, ഷുക്കൂർ, ഫിറോസ്, മിക്ദാദ്.