Peruvayal News

Peruvayal News

പെരുമണ്ണ പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ പരിഹരിക്കുന്നത് സംബന്ധിച്ച് ദിനേശ് പെരുമണ്ണ


പെരുമണ്ണ പഞ്ചായത്തിലെ  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ പരിഹരിക്കുന്നത് സംബന്ധിച്ച് 
 ദിനേശ് പെരുമണ്ണ

പെരുമണ്ണ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി അന്യ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തി കോവിഡ് 19 മാർഗനിർദേശങ്ങൾ പാലിക്കാതെ കഴിയുന്നതായി ശ്രദ്ധയിൽപെട്ടിട്ടും പഞ്ചായത്ത് അധികൃതരോ മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പിലെ ചുമതലപ്പെട്ടവരോ,  ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. 
12/06/20, ശനിയാഴ്ച രാവിലെ തമിഴ്‌നാട്ടിൽ നിന്നെത്തിയ ബസിൽ വന്ന 2 കുടുംബം  പെരുമണ്ണ റേഷൻ കടയ്ക്കടുത്തുള്ള വാടക  കെട്ടിടത്തിൽ താമസിക്കാൻ ആരംഭിച്ചതായി വിവരം ലഭിച്ചു. ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാതെയുള്ള ഈ സംഭവത്തിൽ പരിഭ്രാന്തരായ  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഞാനും, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം എ പ്രഭാകരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി നസീം തുടങ്ങിയവർ വിവരം അന്വേഷിക്കുകയും വാർഡ് മെമ്പറെയും, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റിനെയും ബന്ധപ്പെട്ടെങ്കിലും അവർക്ക് 'ഈ കുടുംബം വരുന്നതുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല' എന്നാണ് പറഞ്ഞത്.  ചുമതലയുള്ള ഹെൽത്ത് ഇൻസ്‌പെക്ടറെ വാർഡ് മെമ്പർ ബന്ധപെട്ടപ്പോൾ അവർക്കും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പാസുമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്നവരെകുറിച്ചുള്ള വിവരം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്നും, ഇവർക്കുള്ള ക്വാറന്റൈൻ ഒരുക്കണമെന്നും സർക്കാർ നിർദേശമുണ്ടായിട്ടും ഇതൊന്നും നടപ്പിലാവുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.  ഈ സംഭവം മാത്രമല്ല പെരുമണ്ണ പഞ്ചായത്തിലെ മറ്റ് പല സ്ഥലങ്ങളിലും അന്യസംസ്ഥാനത്ത് നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയാതെ  താമസിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നുണ്ട്. പഞ്ചായത്ത് അധികൃതരും, മറ്റ് ചുമതലപ്പെട്ടവരും  ഈ വിവരങ്ങൾ അറിയുന്നതിലും, തുടർ നടപടി സ്വീകരിക്കുന്നതിലും പരാജയപ്പെടുന്നതായാണ് കാണുന്നത്. മതിയായ സൗകര്യങ്ങളോട് കൂടിയ ക്വാറന്റൈൻ നൽകാനുള്ള സംവിധാനം പെരുമണ്ണ പഞ്ചായത്തിൽ ഇത്  വരെയും തയ്യാറായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നതും. 
അതിനാൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള പാളിച്ചകൾ തിരുത്താനും, ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടാനും വേണ്ട നടപടികൾ അങ്ങയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 

വിശ്വസ്തതയോടെ 
ദിനേശ് പെരുമണ്ണ

Don't Miss
© all rights reserved and made with by pkv24live