എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : കള്ളൻത്തോട് ഭാഗത്ത് നിന്നും 400 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യുറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ കോഴിക്കോട് പൂളക്കോട് അംശം ഏരിമല ദേശത്തു പടിഞ്ഞാറേ തൊടികയിൽ മലയിൽ വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.എക്സൈസ് ഇൻസ്‌പെക്ടർ ജിജോ ജെയിംസ് ന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചി ലിലാണ് വ്യാജവാറ്റ് നിർമാണ ത്തിനുള്ള ശ്രമം ഇല്ലാതാ ക്കിയത്.പരിശോധനാ സംഘത്തിൽ എക്സൈസ് ഐ.ബി ഇൻസ്പെക്ടർ സുധാകരൻ, പ്രിവന്റീവ് ഓഫീസർ മാരായ ബിജുമോൻ ടി.പി, യു.പി മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.ടി, ബിനീഷ് കുമാർ.എ.എം, അജിത്ത്.പി,അഖിൽ.പി,എന്നിവർ പങ്കെടുത്തു.