കൽപ്പള്ളി അങ്ങാടിയും പരിസരവും ശുചീകരിച്ചു.
മാവൂർ കൽപ്പള്ളി ശാഖാ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ കൽപ്പള്ളി അങ്ങാടിയും പരിസരവും ശുചീകരിച്ചു. റോഡിന് ഇരുവശങ്ങളിലുമായി കാട് മൂടിക്കിടക്കുന്ന ഭാഗങ്ങൾ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടായിരുന്നു. സുഹൈൽ തെക്കുമടം, അനസ് പി.സി, ഷഫീഖ് ഇ, മുഹ്സിൻ പി, നബീൽ പി, അനസ് മൂന്നാമടത്തിൽ, ഫാരിസ് കൽപ്പള്ളി, നാഫിഹ്, സുഫൈദ് തുടങ്ങിയവർ നേതൃത്വം നൽകി.