സ്മാർട്ട് ചാലഞ്ച് ഏറ്റെടുത്ത്
സിയസ്കോ കുറ്റിച്ചിറയു൦, പൂർവ്വ വിദ്യാർത്ഥികളും
വീടുകളിൽ ടിവിയോ സ്മാർട്ട്ഫോണോ
ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത 26 കുട്ടികൾക്കായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻെറ നേതൃത്വത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് സ്മാർട്ട് ചാലഞ്ച് .
പദ്ധതിയിലേക്ക് സിയസ്കോ കുറ്റിച്ചിറ യുടെ വക രണ്ട് ടിവികൾ ജനറൽ സിക്രട്ടറി പി.എൻ വലീദ് ഹിമായത്തുൽ ഇസ്ലാം സെക്കണ്ടറി സ്കൂൾ ഹെഡ്.മാസ്റ്റർ വി കെ ഫൈസൽ സാറിന് ക്കൈമാറി.
2006-08 ഹയർ സെക്കൻഡറി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വകയായി നൽകുന്ന രണ്ട് ടിവികൾ പൂർവ്വ വിദ്യാർത്ഥി പ്രതിനിധി യാസിർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സർഷാർ അലി സാറിന് കൈമാറി.
ചടങ്ങിൽ പ്രിൻസിപാൾ മുഹമ്മദ് ബഷീർ ടി പി
പി ടി എ പ്രസി. ഷാജി കൈഫ്
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി, യാസിർ, സലീം എസ്. പി, റാസിക്, എന്നിവർ പങ്കെടുത്തു.
എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച 3 സ്മാർട്ട്ഫോണുകളും 4 ടി വി കളും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ ചെന്ന് നൽകി.