റിട്ട. എസ്.ഐ സുബൈർ, സജീവ രാഷ്ട്രീയത്തിലേക്ക്
മുസ്ലിം ലീഗ് വേദികളിലെ പ്രഭാഷകനും മികച്ച സംഘാടകനുമായിരുന്ന പുവ്വാട്ടുപറമ്പ് നെല്ലൂളി സുബൈർ 33 വർഷത്തെ സർവ്വീസ് ജീവിതത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്. ഫറോക്ക് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ച അദ്ദേഹം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി. യൂത്ത് ലീഗ് കോഴിക്കോട് താലൂക്ക് സെക്രട്ടറി , എം. എസ്.എഫ് താലൂക്ക് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. കേരളത്തിലുടനീളം ലീഗ് പ്രഭാഷണ വേദികളിൽ സജീവമായിരുന്നു. ഇതിനിടെയാണ് 1987 ൽ പോലീസിൽ പ്രവേശിച്ചത്.
ചടങ്ങിൽ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കെ.മുസമൗലവി , പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി.പി.മുഹമ്മദ് , വൈസ് പ്രസിഡണ്ട് സി.അബ്ദുറഹിമാൻ സംബന്ധിച്ചു.