വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രമൊരുക്കി യൂത്ത് ലീഗ്
മാവൂർ.വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫസ്റ്റ് ബെൽ ഓൺലൈൻ പഠന പദ്ധതിയിൽ സൗകര്യമില്ലാത്ത കുട്ടികൾക്കായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഒരുക്കിയ സെക്കന്റ് ബെൽ പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ പാറമ്മൽ ഭാഗത്തെ കൊന്നാര് പള്ളിപറമ്പിൽ പ്രദേശങ്ങളിലെ കുട്ടികൾക്കായി പഠനകേന്ദ്രമൊരുക്കി യൂത്ത് ലീഗ് പ്രവർത്തകർ.കൊന്നാരെ വീട്ടിൽ ഒരുക്കിയ പഠനകേന്ദ്രത്തിൽ സ്മാർട്ട് ടിവിയുടെ സ്വിച്ച് ഓൺ കർമ്മം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി.അഹമ്മദ് നിർവ്വഹിച്ചു. മണ്ഡലം യൂത്ത് പ്രസിഡണ്ട് ഒ.എം നൗഷാദ്, വൈസ് പ്രസിഡണ്ട് യു.എ.ഗഫൂർ ,വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരി,മുർത്താസ് കെ.എം, എം.പി കരീം ,ഹനീഫ ,റ ഊഫ് പാറമ്മൽ, ഷരീഫ് പാലശ്ശേരി, പി.എം.സി മുഹമ്മദ്, പി എം മുസ്തഫ എന്നിവർ സംബന്ധിച്ചു.എം.എസ്.എഫ് പൂർവ്വ വിദ്യാർത്ഥികളാണ് പഠനത്തിനാവശ്യമായ സ്മാർട്ട് ടിവിയും ഉപകരണങ്ങളും നൽകിയത്.