Peruvayal News

Peruvayal News

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സേവനങ്ങൾ ഓൺലൈനാക്കി:നേരിട്ട് പോകേണ്ടതില്ല


എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സേവനങ്ങൾ ഓൺലൈനാക്കി:
നേരിട്ട് പോകേണ്ടതില്ല

കോഴിക്കോട്: കോവിഡ് രോഗവ്യാപനപ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾക്കായി തൊഴിലന്വേഷകർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ സേവനം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്സെറ്റ് വഴി ഓൺലൈനായി നടത്താം. അക്ഷയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായി ചെയ്യാം.

ജനുവരിമുതൽ മേയ്‌വരെ രജിസ്ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർഥികൾക്ക് ഓഫീസിൽ ഹാജരാകുന്നപക്ഷം ഓഗസ്റ്റ് 27-വരെ രജിസ്ട്രേഷൻ പുതുക്കിനൽകും. ഓഗസ്റ്റ് 31-വരെ ഓൺലൈനിൽ ലഭിക്കും. ഉദ്യോഗാർഥികൾ ടെലഫോൺ മുഖേന ആവശ്യപ്പെട്ടാലും രജിസ്ട്രേഷൻ പുതുക്കി നൽകും. ഫോൺ: 0495 2370179. കൂടുതലറിയാന് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദര്ശിക്കുക.
Don't Miss
© all rights reserved and made with by pkv24live