യൂത്ത് ലീഗ് പരിസ്ഥിതി ഓണ്‍ലൈന്‍ ക്വിസ് നടത്തുന്നു.
കുന്ദമംഗലം. ഭൂമിക്കൊരു പച്ചക്കുട എന്ന പ്രമേയത്തില്‍ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പരിസ്ഥിതി ഓണ്‍ലൈന്‍ ക്വിസ്സ് സംഘടിപ്പിക്കുന്നു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഏതൊരു വ്യക്തിക്കും ജാതി മത രാഷ്ട്രീയ പ്രായ വിത്യാസമില്ലാതെ ക്വിസ്സില്‍ പങ്കെടുക്കാം. ജൂണ്‍ 5 മുതല്‍ 12 വരെ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിന വാരാചരണത്തിന്‍റെ ഭാഗമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ക്വിസ്സില്‍ പങ്കെടുക്കാന്‍ ഉള്ള ലിങ്ക്
ജൂണ്‍ 12 വെള്ളി രാത്രി 12.00 മണി വരെ ക്വിസ്സില്‍ പങ്കെടുക്കാം. വിജയികളായവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ്, ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക് അറിയിച്ചു.