ഓൺ ലൈൻ ക്ലാസ്സുകൾ നടപ്പാക്കിയതു വഴി മൗലികാവകാശമായ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒളവണ്ണ മണ്ഡലത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുക എന്ന തീരുമാനത്തിൻ്റെ ഭാഗമായി ടി വി വിതരണം ചെയ്തു.
പതിനേഴാം വാർഡ് കയറ്റിയിൽ താമസിക്കുന്ന തൊണ്ടിനിപാടത്ത് അഷിക എന്ന വിദ്യാർത്ഥിനിക്ക് എൽ സി ഡി ടിവി പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ ഷിയാലി സമ്മാനിച്ചു. മണ്ഡലം പ്രസിഡണ്ട് എസ് എൻ ആനന്ദൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ജംഷി ചുങ്കം, സൗദ ബീഗം, ധനീഷ് ഒടുമ്പ്ര, ഫൈസൽ പൂക്കാട്ട്, യുഎം പ്രശോഭ്, പുളക്കൽ അജിത, ഷിജു പൂക്കാട്ട്, മനോജ് എടത്തിൽ, ഷബ്നാസ്, ലതേഷ്, ഫൈസൽ തിരുവോത്ത് എന്നിവർ പങ്കെടുത്തു.