ദിനംപ്രതി ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരനെ കൊള്ളയടിക്കുന്ന നടപടിക്കെ തിരെ വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു.
തുടർച്ചയായ ഇരുപതാം ദിവസവും പെട്രോൾ വില വർദ്ദിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചത്. കളൻ തോട് പെട്രോൾ പമ്പിൽ നിന്ന് തുടങ്ങി കെട്ടാങ്ങൽ അങ്ങാടി വരെയാണ് വാഹനം കെട്ടിവലിച്ചത്.പ്രതിഷേധ പരിപാടി INTUC യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷരീഫ് മലയമ്മ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹർഷൽ പറമ്പിൽ അധ്യക്ഷത വഹിച്ചു.ടി.വി.ശാഫി മാസ്റ്റർ, T ബൈജു ,ഹമീദ് PP, ജിയാദ് കൂളിമാട് റജിമോൻ ,ബഷീർ പുള്ളാവൂർ സുനിൽ കുമാർ, വിനു നെച്ചൂളി എന്നിവർ സംസാരിച്ചു. വിഷ്ണു വെള്ളലശ്ശേരി സ്വാഗതവും റഫീഖ് പുള്ളാവൂർ നന്ദിയും പറഞ്ഞു