ചിറ്റാരിപ്പിലാക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന
സുബൈദാസ് കിച്ചൺ പ്രവർത്തനമാരംഭിച്ചു.
ചിറ്റാരിപ്പിലാക്കൽ: ചിറ്റാരിപ്പിലാക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന "സുബൈദാസ് കിച്ചൺ" കാറ്ററിംഗ് സർവീസ് കോവിഡ് പ്രൊട്ടോകോൾ പ്രകാരം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഹിദായ മഹല്ല് സെക്രട്ടറി ഇ. സി. എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഹോംലി ഫുഡ് തീൻമേശകളിൽ എത്തിക്കുകയാണ് സുബൈദാസ് കിച്ചൺ ലക്ഷ്യമിടുന്നത്. വിവിധ തരം ബിരിയാണികൾ, കുഴിമന്തി, സേനക്സ് തുടങ്ങി കല്ല്യാണ -സൽ കാര ആവശ്യങ്ങൾക്കുള്ള ഏതുതരം ഭക്ഷണവും ഇനി മുതൽ ഒരു ഫോൺ കോൾ കൊണ്ട് വീടുകളിൽ എത്തിച്ചു നൽകാൻ സുബൈദാസ് സജ്ജമാണ്. "ചിക്കൻ പിരിപിരി" യാണ് സുബൈദാസിൻ്റെ വെറൈറ്റി ഉൽപ്പന്നം. എൻ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ടി.കെ.സി. ബഷീർ മാസ്റ്റർക്ക് ഭക്ഷണക്കിറ്റ് കൈമാറി സി. മുഹമ്മദ് മാസ്റ്റർ ആദ്യ വില്പന നടത്തി. ശ്മീർ പാഴൂർ പദ്ധതി വിശദീകരിച്ചു. കെ. ഹബീബ് മൗലവി, യൂസ് കുറുമ്പറ ആശംസകൾ നേർന്നു. ഡോ. മുഹമ്മദ് നദ്‌വി സ്വാഗതവും സാലിം പാഴൂർ നന്ദിയും പറഞ്ഞു .