ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കോഴിക്കോട്:
കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
പ്രസിഡൻറ് : ജോോഹർ
ജനറൽ സെക്രട്ടറി : സിറാജ്
ട്രഷറർ : ബാാപ്പുഹാാജി
കേരളത്തിലെ മുഴുവൻ തുണികച്ചവടക്കാരെയും ഒരൊറ്റ സംഘടനക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിലായി കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. യോഗത്തിൽ മുകുന്ദൻ കാലിക്കറ്റ് സിൽക്സ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ മുജീബ് ഫാമിലി മുഖ്യപ്രഭാഷണവും ഷാനവാസ് റോയൽ സംഘടനാ വിശദീകരണവും നടത്തി. ജോഹർ റ്റാംടൺ സിൽക്കി(പ്രസിഡണ്ട് ),
എൽ എം ദാവൂദ് ശോഭിക, പ്രകാശ് ഗ്രാന്റ് ഹൗസ് (വൈസ് പ്രസിഡണ്ട്),
സിറാജ് പ്രീതി(ജനറൽ സിക്രട്ടറി), സുനിൽ പ്രകാശ്, രാമമൂർത്തി ക്വീൻസ് (സിക്രട്ടറി), ബാപ്പു സിന്ദൂർ(ട്രഷറർ) എന്നിവരെ ഭാരവാഹികാളായി തിരഞ്ഞെടുത്തു. 37 അംഗ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് 10 പേരെ തിരഞ്ഞെടുത്തു. ജില്ലയിലെ ചെറുതും വലുതുമായ മുഴുവൻ തുണിക്കച്ചവടക്കാരെയും സംഘടനയിൽ അംഗങ്ങളാക്കുവാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.