Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്തിലും പള്ളികൾ തുറക്കില്ല



പെരുവയൽ പഞ്ചായത്തിലും പള്ളികൾ തുറക്കില്ല

മെഡിക്കൽ കോളെജ്: കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കൊണ്ട് ജുമുഅയും പെരുന്നാൾ നിസ്കാരങ്ങൾ ഉൾപ്പടെ മുടങ്ങിയിരുന്ന പെരുവയൽ ഗ്രാമ പഞ്ചായത്തിലെ മുസ്ലീം പള്ളികളിൽ സർക്കാർ നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും സമീപ പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് വരെ പള്ളികൾ തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് പെരുവയൽ പഞ്ചായത്ത് മഹല്ല് ഫെഡറേഷൻ കുറ്റിക്കാട്ടൂരിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.പേങ്കാടൻ അഹമ്മദ്, കെ.മൂസ്സ മൗലവി, കെ.പി.കോയ, എൻ.കെ.യൂസഫ് ഹാജി, പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live