സൗജന്യ കഞ്ഞി വിതരണം നടത്തുന്നവർക്ക് കൈത്താങ്ങായി അയൽ ജില്ലയിൽ നിന്നും സന്നദ്ധ പ്രവർത്തകർ അരിയും പാത്രവുമായെത്തി
മെഡിക്കൽ കോളെജ്: കോവിഡ് 19 മഹാമാരിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പ്കാർക്കുമുൾപ്പടെ എത്തിച്ചേരുന്ന ആവശ്യക്കാർക്കെല്ലാം വിശപ്പടക്കുന്നതിന് വേണ്ടി സെർവ് കമ്മ്യൂണിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ 2020 മാർച്ച് രണ്ടാം വാരം മുതൽ ആരംഭിച്ച കഞ്ഞി വിതരണം നേരിട്ട് ബോധ്യപ്പെട്ട മലപ്പുറം ജില്ലയിലെ തിരൂർ - കുറ്റൂരിലെ മലയാളം ചാരിറ്റി പ്രവർത്തകർ കഞ്ഞി പാകം ചെയ്യാനുനുള്ള ചെമ്പ് പാത്രവും രണ്ട് ചാക്ക് അരിക്കുള്ള പണവും ജൂൺ 7 ന് ഞായറാഴ്ച കാലത്ത് 8.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളെജ് പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് സെർവ് കമ്മ്യൂണിറ്റി സെൻ്റർ ചെയർമാനും ഒളവണ്ണ ഗ്രാമ പഞ്ചായത്തംഗവുമായ മoത്തിൽ അബ്ദുൽ അസീസിന് കൈമാറി.ചടങ്ങിൽ സെർവിൻ്റെ ട്രഷറർ മൂസ്സക്കോയ ഹാജി പെരിങ്ങൊളം, നാസർ മായനാട്, നാണിയാട്ട് പരീക്കുട്ടി, മലയാളം ചാരിറ്റി പ്രവർത്തകരായ സി.പി.അബ്ദുള്ളക്കുട്ടി, സി.പി.മുസ്തു, എ.പി. റിയാസ്, തയ്യിൽ സൂപ്പി ക്കുട്ടി, എന്നിവർ പങ്കെടുത്തു. തിരൂർ സ്വദേശിയായ റഹീം കാനൂർ എ ന്നാളാണ് കഞ്ഞി പാകം ചെയ്യാനുള്ള അലൂമിനിയനിർമ്മിതമായ പാത്രം നൽകിയത്.കൂടാതെ ബുഷ്റ എന്ന സഹോദരി കഞ്ഞി വിതരണത്തിന് അനുബന്ധമായ പാത്രങ്ങൾ വാങ്ങാനുള്ള വകയിലേക്ക് 5000 (അയ്യായിരം രൂപയും ) മെഡിക്കൽ കോളെജിലെ ആംബുലൻസ് ഡ്രൈവർ കോയ എന്ന സഹോദരൻ 500 (അഞ്ഞൂറ് ) രൂപയും കഞ്ഞി വിതരണ സംരഭത്തിലേക്ക് സംഭാവന നൽകി.