കേന്ദ്ര കേരള സർക്കാറുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ ചൂലാംവയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി എ. കെ. ഷൌക്കത്തലി, റിയാദ് കെഎംസിസി പ്രസിഡന്റ് എ. കെ. മൻസൂർ, പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി സിറാജ് ചൂലാംവയൽ, എ. കൃഷ്ണൻ കുട്ടി, എ. പി. അഷ്റഫ്, വി. പി. സലീം, എ. കെ. ഉസ്സയിൻ, ഷമീർ. എ, റിയാസ്. എ. പി. സുനീർ. എ, നേതൃത്വം നൽകി. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഓ. കെ. ഷൌക്കത്തലി അദ്യക്ഷത വഹിച്ചു. എ.പി. അബ്ദുൽ ലത്തീഫ് സ്വാഗതവും റിയാസ്. വി നന്ദിയും പറഞ്ഞു.