പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ദക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൈവി ശാന്ത ജയപ്രഗാശന് തെങ്ങിൻ തൈകൾ നൽകി കൊണ്ട് ഉദ്ഘാട കർമ്മം നിർവ്വഹിച്ചു.
കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങി. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്.
29-30 തിയ്യതികളിൽ പഞ്ചായത്ത് പരിസരത്ത് ഞാറ്റുവേല ചന്ത പൊതു പ്രദർശനം ഉണ്ടായിരിക്കും.
ചടങ്ങിൽ
കൃഷി ഓഫീസർ ദിവ്യ,
വൈസ് പ്രസിഡൻറ് കുന്നുമ്മൽ ജുമൈല, വികസ കമ്മറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി, ക്ഷേമകാര്യ ചേർപേഴ്സൻ സഫിയമാക്കിനിയാട്ട്, മെമ്പർമാരായ ടി.എം ചന്ദ്രശേഖരൻ, ഗോപാലൻ നായർ എം ,മിനി ശ്രികുമാർ ,CT.സുകുമാരൻ തുടങ്ങിയവർ സന്നിഹിതരായി