Peruvayal News

Peruvayal News

പന്നിക്കോട്ടെ നിര്‍ധന കുടുംബത്തിന്റെ ദയനീയ വാര്‍ത്തയറിഞ്ഞ് മണിക്കൂറുകള്‍ക്കകം വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകരുടെ മാതൃക....



പന്നിക്കോട്ടെ നിര്‍ധന കുടുംബത്തിന്റെ ദയനീയ വാര്‍ത്തയറിഞ്ഞ് മണിക്കൂറുകള്‍ക്കകം വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകരുടെ മാതൃക....

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട പന്നിക്കോട്ടെ ശ്രീകാന്തിന്റെയും കുടുംബത്തിന്റയും കൂരയിലേക്ക് വൈദ്യുതി വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ മാതൃക. പാര്‍ട്ടി നേതാക്കളും ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരും രാവിലെ 6 മണിമുതല്‍ കര്‍മരംഗത്ത് സജീവമായി. വൈകീട്ട് 4 മണിക്ക് വെളിച്ചം കത്തിച്ച് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടീവി ഓണ്‍ ചെയ്തതിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്..... മധുരം വിതരണം ചെയ്തും ആനന്ദക്കണ്ണീര്‍ പൊഴിച്ചുമാണ് വീട്ടുകാര്‍ സന്തോഷം പങ്കിട്ടത്. വില്ലേജ് ഓഫീസിലും കെ.എസ്.ഇ.ബി ഓഫീസിലും കയറിയിറങ്ങി രേഖകള്‍ ശരിയാക്കുകയായിരുന്നു ആദ്യം. കെ.എസ്.ഇ.ബി എഞ്ചിനീയറുടെയും ജീവനക്കാരുടെയും മികച്ച പിന്തുണയും സഹകരണവും കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്നലെ ഈ കുടുംബത്തിന്റെ ദയനീയ ചിത്രം മാധ്യമങ്ങളില്‍ വന്ന സമയം തന്നെ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 16 വര്‍ഷമായി ഈ കുടുംബം വീടും വെളിച്ചവുമില്ലാതെ കടുത്ത അവഗണനയില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കുള്ള വീട് മുക്കം ജനമൈത്രി പോലീസ് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 
പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശംുസുദ്ദീന്‍ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ബാവ പവര്‍വേള്‍ഡ്, സിയാഉല്‍ ഹഖ്, യൂസുഫ് കെ.സി, മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, സിദ്ദീഖ് ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't Miss
© all rights reserved and made with by pkv24live