പന്തീരാങ്കാവ് കൊടൽനടക്കാവ് ഓട്ടോമറിഞ്ഞ് ഡ്രൈവർമരിച്ചു. നാല്.പേർക്ക്പരിക്ക്. ഒരാളുടെ നില ഗുരുതരം. പന്തീരാങ്കാവ്സ്വദേശി വൈശാഖാണ് മരിച്ചത്.
പന്തീരാങ്കാവ്: അജ്ഞാത വാഹനമിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പന്നിയൂർകുളം മുണ്ടോട്ട് പൊയിൽ സോമൻ്റെ മകൻ വൈശാഖാണ് (27) ശനിയാഴ്ച രാത്രി എട്ട് മണിയോടെ പന്തീരാങ്കാവ് പൂളേങ്കര പെട്രേൾ പമ്പിന് സമീപം നടന്ന അപകടത്തിൽ മരിച്ചത്. രാമനാട്ടുകര ഭാഗത്ത് നിന്ന് വരുമ്പോൾ പിന്നിൽ നിന്നെത്തിയ വാഹനമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈശാഖ് മരണപ്പെട്ടു.
ഓട്ടോയിലുണ്ടായിരുന്ന ഐക്കരപ്പടിസ്വദേശികളായ യശോധ (38), ചന്ദ്രൻ (48) വിജിത്ത് (13) പ്രസൂൺ എന്നിവർക്ക് പരിക്കുണ്ട്.യശോധയുടെ നില ഗുരുതരമാണ്.