കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ
കൃഷിമന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
തൃശ്ശൂരിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചത്. ആരോഗ്യ പ്രവർത്തക ജൂൺ 16ന് പങ്കെടുത്ത യോഗത്തിൽ മന്ത്രിയും ഉണ്ടായിരുന്നു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി സംഘടിപ്പിച്ച
യോഗത്തിലാണ് ഇരുവരും പങ്കെടുത്തത്.