Peruvayal News

Peruvayal News

അഗസ്ത്യ ൻമുഴി തിരുവമ്പാടി, കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ വ്യാപാരികളുടെ പ്രതിശേധം


അഗസ്ത്യ ൻമുഴി തിരുവമ്പാടി, കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ വ്യാപാരികൾ  ലോക് ഡൗൺ മാനദണ്ഡം അനുസരിച്ച് മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുംഓവു ചാലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു.കാലവർഷംശക്തിപ്രാപിച്ചിട്ടുംടൗണിലെഡ്രൈനേജ് പണി പത്ത് ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ടൗണിലുള്ള ഡ്രൈനേജ് മുഴുവൻ തുറന്നിട്ട നിലയിൽ രണ്ടു മാസത്തിലധികമായി.ഇത് മൂലംവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വ്യാപാരി കളുഅഅനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.ഇക്കാര്യംപലതവണ അധികാരികളുടേയും കരാറുകാരുടേയും ശ്രദ്ധ യിൽ പെടുത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. കഴിഞ്ഞ രണ്ടു വർഷമായി പ്രളയത്തിൽ തിരുവമ്പാടി ടൗണിൽ കടകളിൽ വെള്ളം കയറി വ്യാപാരി കൾക്ക് കോടി ക്കണക്കിന് രൂപ യുടെ നഷ്ടം ഉണ്ടായി.ഈ വർഷവും അങ്ങനെ സംഭവിക്കാതിരിക്കാൻ എടുത്തഡ്രൈനേജ് സ്ലാബ് ഇട്ട് മൂടുക.ബാക്കിയുള്ളപണിവേഗത്തിൽ പൂർത്തിയാക്കാൻ ആവാത്ത പക്ഷം മഴക്കാലത്ത് പണി നിർത്തി വെക്കുക.അന്താരാഷ്ട്രനിലവാരത്തിലുള്ള റോഡിന്റെ പ്ലാനിൽ മാറ്റം വരുത്തി കരാറുകാർ ക്ക് കോടി കൾ തട്ടാൻ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിക്കുക.രണ്ടര വർഷത്തിലധികമായിട്ടുംറോഡ്നിർമാണം പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുക.എന്നീആവശ്യങ്ങൾഉന്നയിച്ചു..ഈസമരം ഫലം കണ്ടില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു.. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഫൈസൽ ചാലിൽ,നദീർ.ടി.എ,വിജയമ്മ വിജയൻ,യംജെ മാണി.രാജൻമീര എന്നിവർ  നേതൃത്വം നൽകി.

Don't Miss
© all rights reserved and made with by pkv24live