കടല/ചെറുപയർ കേരളത്തിലെ റേഷൻ കടയിലും വിതരണം ചെയ്യണം.
ഒരു രാജ്യം ഒരു റേഷൻ
കാർഡ് എന്ന പദ്ധതിയിൽ ജനുവരി മുതൽ കേരളം ഉൾപെടെ മിക്ക സംസ്ഥാനങ്ങളും ഉൽപെടുത്തിയിരിക്കുകയാണ്.അത് കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന പരിപ്പു ഉൽപ്പന്നങ്ങളും കടലേയും എണ്ണ വർഗ്ഗങ്ങളും,കേരളത്തിലും റേഷൻ കടകൾ വഴി സബ്സിഡിയോടെ വിതരണം ചെയ്യണം.
ഒരു രാജ്യം ഒരു ജനത ഒരേ റേഷൻ കൂടി ലഭിക്കുവാൻ വേണ്ടി ഇത്തരത്തിലുള്ള വിതരണവും അനിവാര്യമാണ് നിലവിൽ ലോക്ക്ഡോൺ കാലയളവിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കാർഡുകാർക്ക് സൗജന്യമായി ഒരു കിലോഗ്രാം വീതം മൂന്ന് മാസങ്ങളിലായി കടല/ചെറുപയർ, കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത് ജൂൺ മാസത്തോടെ അവസാനിക്കുകയാണ്. പ്രസ്തുത പയറുൽപ്പന്നങ്ങളുടെ അലോട്ട്മെന്റ് നിലനിർത്തണമെന്ന് ആൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ ഇ.അബൂബക്കർ ഹാജി. എന്നിവർ ആവശ്യപെട്ടു.
പ്രസ്തുത കാര്യങ്ങൾ നേടിയെടുക്കുന്നതിന്ന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര ഗവണ്മന്റിൽ സമ്മർദ്ധം ചെലുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.