Peruvayal News

Peruvayal News

മോട്ടോർ തൊഴിലാളികളുടെ ജീവൻ കൊണ്ട് പന്താടരുത്. യു.പോക്കർ


മോട്ടോർ തൊഴിലാളികളുടെ ജീവൻ കൊണ്ട് പന്താടരുത്. യു.പോക്കർ

 കോഴിക്കോട്: മോട്ടോർ തൊഴിലാളികളുടെ ജീവൻ കൊണ്ട് സംസ്ഥാന സർക്കാർ പന്താടരുതെന്ന് എസ്.ടി.യു.ദേശീയ സെക്രട്ടറി യു.പോക്കർ.പട്ടിണിമൂലം കോഴിക്കോട് ജില്ലയിലും പാലക്കാട് ജില്ലയിലുമായി   രണ്ട് തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. ഇനിയും സർക്കാർ കണ്ണ് തുറക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി എസ്.ടി.യു. രംഗത്ത് വരുമെന്നും അദ്ധേഹം താക്കീത് നൽകി. മോട്ടോർ തൊഴിലാളി യൂണിയൻ (STU) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ മോട്ടോർ തൊഴിലാളി യൂണിയൻ (എസ്. ടി. യു.)ജില്ലാ കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ഉൽഘാടനം ചെയ്ത് കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ധേഹം. പട്ടിണിമൂലം ആത്മഹത്യ ചെയ്ത ബസ് തൊഴിലാളി സന്തോഷിൻ്റേയും  ലോറി തൊഴിലാളി ചന്ദ്രൻ്റേയും കുടുംബങ്ങൾക്ക് ധനസഹായം നൽകുക, കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും 10000 രൂപ കോവിഡ് 19 ധനസഹായം അനുവദിക്കുക, ഒരു വർഷത്തെടാക്സ് പൂർണ്ണമായും ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു സമരം.  എൻ.കെ.സി ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്. ടി. യു. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സെക്കീർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുന്നുമ്മൽമമ്മത് കോയ, ഷഫീഖ്. ബേപ്പൂർ  റിയാസ്.സിറ്റി,  തുടങ്ങിയവർ പങ്കെടുത്തു.യു.എ ഗഫൂർ സ്വാഗതവും, മജീദ്. അറക്കിലാട് നന്ദിയും പറഞ്ഞു

Don't Miss
© all rights reserved and made with by pkv24live