ക്വാറികളിൽ മൈനിംങ്ങ് & ജിയോളജി വകുപ്പിൻ്റെ പരിശോധന.
താമരശ്ശേരി: അനധികൃത കരിങ്കൽ ഖനനം തടയുന്നതിനായി മൈനിംങ്ങ് & ജിയോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന വ്യാപകമാക്കി. താമരശ്ശേരി മേഖലയിലെ മുൻപ് പ്രവർത്തിച്ചതും പിന്നീട് അടച്ചു പൂട്ടിയതുമായ ക്വാറികളിലും, അനധികൃതമായി ഖനനം നടന്നിരുന്നു എന്ന് വിവരം ലഭിച്ചിരുന്ന ക്വാറികളിലും, പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയ ക്വാറികളിലും പരിശോധന നടക്കും.നിലവിൽ ഖനനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷൃം. സ്കോഡ് ജിയോളജിസ്റ്റ് പി.സി രഷ്മി, ജില്ലാ ജിയോജിസ്റ്റ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ക്വാറികളിൽ സംഘം രാവിലെ പരിശോധന നടത്തി.