മെഡിക്കല്‍ കോളേജില്‍ രക്തദാനം,
ഡിവൈഎഫ്ഐക്ക് ആദരം
കോഴിക്കോട്ഃ 2020 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ പേര് രക്തദാനം ചെയ്തതിന് നേതൃത്വം നൽകിയ ഡിവൈഎഫ്എെ യെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. DYFlകോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ
2020 ജനുവരി ഒന്ന് മുതല്‍ ദിവസവും 10 പ്രവര്‍ത്തകര്‍ രക്ത ദാനം ചെയ്യുന്ന പദ്ധതി(സ്നേഹ ധമനി) മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നു.
കോവിഡ്-19 ഉം ആയി ബന്ധപ്പെട്ട് രക്ത ബാങ്കില്‍ രക്തത്തിന് പ്രയാസമുണ്ടായപ്പോള്‍ ഡിവൈഎഫ്എെ നേതൃത്വത്തില്‍ ദിവസവും ഇരുപത് പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.ആര്.രാജേന്ദ്രനിൽ നിന്ന് ഡിവൈഎഫ്എെ ജില്ല സെക്രട്ടറി വി.വസീഫ് ഉപഹാരം ഏറ്റുവാങ്ങി.
മെഡിക്കല്‍ കോളേജ് സുപ്രണ്ട് കെ.ജി.സജിത്ത് കുമാര്‍,ഡിവൈഎഫ്എെ ജില്ല പ്രസിഡന്റ് അഡ്വ. എല്‍.ജി.ലിജീഷ്,ബ്ലഡ് ബാങ്ക് മേധാവി ദീപ നാരായണന്,ജില്ല ജോ.സെക്രട്ടറി കെ.അരുണ്‍, ഒ.രാജീവൻ തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.