കോഴി കടയിലെ മാലിന്യത്തിൽ നിന്നും വരുമാനമുണ്ടാക്കി ഒളവണ്ണ ഗ്രാമ പഞ്ചായത്ത്
ഒളവണ്ണ : ലോക്ഡൗണ്‍ കാലത്ത് കോഴി കടയില്‍ നിന്നുള്ള മാലിന്യം സംസ്കരിച്ച് വരുമാനമുണ്ടാക്കി ഒളവണ്ണ ഗ്രാമപഞ്ചായത്ത്. ഒളവണ്ണ പഞ്ചായത്തിലെ കച്ചവടക്കാരില്‍ നിന്നും ഏഴ് രൂപ എന്ന നിരക്കില്‍ കളക്റ്റ് ചെയ്ത് താമരശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രഷ്കട്ട് ഓര്‍ഗാനിക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേര്‍ന്നാണ് ഏകദേശം ഒരു ലക്ഷത്തി തൊണ്ണൂറായിരം കിലോ കോഴി മാലിന്യം സംസ്കരിച്ചത്. പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ , മെമ്പര്‍മാരായ ജയരാജന്‍, മഠത്തില്‍ അബ്ദുല്‍ അസീസ്, ചിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ് റഫ്സല്‍, ബഷീര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കമ്പനി പ്രതിനിധി യൂജിന്‍ ജോണ്‍സണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിക്ക് പണം കൈമാറി. സത്യസന്ധതയോട് കൂടിയും കൃത്യ നിര്‍വഹണത്തോട് കൂടിയും കൊണ്ടു പോകുന്നുണ്ടെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ശ്രീ യൂജിന്‍ ജോണ്‍സണെ അസോസിയേഷന്‍ പ്രസിഡന്റ് റഫ്സല്‍ ഒളവണ്ണ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്ത് നടത്തിവരുന്ന കോഴി മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന് ഈ വരുമാനം ലഭിച്ചത്. ഏകദേശം 25 ടണിന് മുകളില്‍ മാലിന്യം സംസ്കരിച്ചിട്ടുണ്ട്.