ഇന്ധന വില വർദ്ദനവിനെതിരെ മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി തള്ള് സമരം നടത്തി
മാവൂർ: കൊറോണയുടെ പിടിയിൽ രാജ്യം ഞെരിഞ്ഞമരുമ്പോൾ അതിന് പരിഹാരം കാണാതെ ക്രൂഡോയിലിന്റെ വില കുറയുമ്പോൾ കുത്തക കമ്പനികൾക്ക് ലാഭം കൊയ്യാൻ ഇന്ധന വില വർദ്ദിച്ച് ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് നരേന്ദ്ര മോദിയെന്ന് മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഇന്ധന വില വർദ്ദനവിനെതിരെ നടത്തിയ തള്ള് സമരം ഉദ്ഘാടനം ചെയ്ത് കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിധീഷ് നങ്ങാലത്ത് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി.ടി.അസീസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സജി.കെ. മാവൂർ , മണ്ഡലം സെക്രട്ടറി റാഷിദ് പാറമ്മൽ, അമൽ. പി, ഇയാസ് അലി, കെ.എസ് യു മണ്ഡലം പ്രസിഡണ്ട് ഹരിശങ്കർ എന്നിവർ സംസാരിച്ചു.