പ്രവാസികൾ: സർക്കാർ വിവേചനം ഒഴിവാക്കി നീതിപാലിക്കുക യൂത്ത്‌ലീഗ്
കട്ടാങ്ങൽ: പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന വിവേചനപരമായ നിലപാടുകൾ ഒഴിവാക്കി നീതി പാലിക്കാൻ മലയമ്മ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവജന രോക്ഷം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
പ്രവാസ ലോകത്ത് വെച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും,നാട്ടിൽ തിരിച്ചെത്തി ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കും അടിയന്തരമായി സംസ്ഥാന സർക്കാറിനിന്റെ സഹായധനം നൽകാനും യോഗം ഉദ്ഘാടനം ചെയ്ത സംസാരിച്ച യൂത്ത്‌ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം എം.ബാബുമോൻ ആവശ്യപ്പെട്ടു.
പ്രതിഷേധം സംഗമത്തിൽ കുഞ്ഞിമരക്കാർ മലയമ്മ അധ്യക്ഷത വഹിച്ചു, ഹക്കീം മാസ്റ്റർ കളൻതോട്,,സജീർ മാസ്റ്റർ പാഴൂർ,എ.കെ ഇബ്രാഹിം ഹാജി,പാലാട്ടുമൽ ഹമീദ് ഹാജി, കരീം ഹാജി പാണക്കാട്, അഹമ്മദ് കുട്ടി എലത്തൂർ, റഊഫ് എം.ടി,റിയാസ് മലയമ്മ, തുടങ്ങിവർ സംസാരിച്ചു.ജാസീം,ബാസിത്,മുഹ്സിൻ,ആഷിഖ്. എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി സലാം പി.പി സ്വാഗതവും അശ്മിൻ നന്ദിയും പറഞ്ഞു