ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് കരസ്ഥമാക്കി താമരശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷൻ
താമരശ്ശേരി: കോഴിക്കോട് റൂറൽ ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2019 ലെ അവാർഡ് താമരശ്ശേരി പോലീസ് സ്റ്റേഷൻ കരസ്ഥമാക്കി. വടകര റൂറൽ എസ് പി ഓഫീസിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ .എം.പി രാജേഷ് റൂറൽ പോലീസ് സൂപ്രണ്ട് ഡോക്ടർ ശ്രീനിവാസനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം പയ്യോളിയും, മൂന്നാം സ്ഥാനം വടകരയും നേടി.