പ്രവാസികളെ ഇനിയും ദ്രോഹിച്ചാൽ ശക്തമായ സമരം സർക്കാർ നേരിടേണ്ടി വരും.
പ്രവാസി ലീഗ്.
പന്തീരാങ്കാവ്: പ്രവാസികളെ നിരന്തരമായി കൊള്ളയടിക്കുകയും, അവർക്ക് നേരെ മാത്രം -എല്ലാ രീതിയിലുമുള്ള പീഡനങ്ങളും നടത്തുകയും ചെയ്യുന്ന സർക്കാറിന് താക്കീത് നൽകിക്കൊണ്ട് - പ്രവാസി ലീഗ്, സംസ്ഥാന തല - പ്രവാസിപ്പട, എന്ന കാമ്പയിൻ കുന്ദമംഗലം മണ്ഡലം കമ്മറ്റി ആഭിമുഖ്യത്തിൽ പന്തീരാങ്കാവിൽ നടത്തി. പ്രവാസി ലീഗ്, ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് കുറ്റിക്കാട്ടൂർ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി-മരക്കാരുട്ടി മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡണ്ട്
എ .എം.എസ് .അലവി അദ്ധ്യക്ഷം വഹിച്ചു.വി.പി.കുഞ്ഞഹമ്മദാജി, ടി.എം.സി.അബൂബക്കർ ,സി.ഉമ്മർ ഒളവണ്ണ, സി.സഹീറുദ്ദീൻ, പി.ടി.മുജീബ് റഹ്മാൻ, കെ.കുഞ്ഞിക്കോയ ഹാജി, ജികെ.മുഹമ്മദ്, സി.ബീരാൻ കോയ, കെ.ടി. കുഞ്ഞാലൻ, ടി.പി.മുജീബ്, കുന്ദമംഗലംമണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.അബ്ദുള്ളക്കോയ സ്വാഗതവും - ട്രഷറർ ഷംസുദ്ദീൻ അറപ്പുഴ നന്ദിയും രേഖപ്പെടുത്തി '