Peruvayal News

Peruvayal News

മാവൂർ, ഒളവണ്ണ, തുണേരി, പുറമേരി എന്നീ ഗ്രാമപഞ്ചായത്തുകളെ കണ്ടെയിൻമെൻ്റ് സോണിൽനിന്ന് മാറ്റി


മാവൂർ: മാവൂർ, ഒളവണ്ണ, തുണേരി, പുറമേരി എന്നീ ഗ്രാമപഞ്ചായത്തുകളെ കണ്ടെയിൻമെൻ്റ് സോണിൽനിന്ന് മാറ്റി കലക്ടർ ഉത്തരവിറക്കി. 


ഇന്നാണ് ഉത്തരവിറക്കിയത്. 5 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ജൂൺ 5നാണ് മാവൂരിനെ കണ്ടെയിൻമെൻ്റ് സോണാക്കിയത്. സമ്പർക്കം വഴി രോഗവ്യാപനമുണ്ടായെന്ന സംശയത്തിലായിരുന്നു ഇത്.  കുട്ടിയെ ചികിത്സക്കെത്തിച്ച ചെറൂപ്പ ആശുപത്രിയിലെ ജീവനക്കാരടക്കം 38 പേരുടെ സ്രവം പരിശോധിച്ചിരുന്നു. ഈ ഫലങ്ങളെല്ലാം നെഗറ്റീവായ സാഹചര്യത്തിലാണ് കണ്ടെയിൻമെൻ്റ് സോണിൽനിന്ന് മാറ്റിയത്.
Don't Miss
© all rights reserved and made with by pkv24live