ജനവഞ്ചകർക്ക് ജനം മറുപടി നൽകും: എം.എ.റസാഖ് മാസ്റ്റർ
താമരശ്ശേരി: ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലേറി ജനവഞ്ചന നടത്തിയ ഇടത് സർക്കാരിന് അടുത്ത ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനം അർഹിക്കുന്ന ശിക്ഷ സമ്മതിദാനവകാശത്തിലൂടെ നൽകുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു. കൂടത്തായ് ഒന്നാം വാർഡിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ മുസ് ലിം ലീഗ് കമ്മിറ്റി കൂടത്തായ് അങ്ങാടിയിൽ നടത്തിയ സാഹായ്ന ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കൂടത്തായ് വാർഡിൽ വികസന മുരടിപ്പ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.വികസന കാര്യങ്ങളിൽ സ്വജനപക്ഷപാതം അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ നാട്ടിലെ എല്ലാ വോട്ടർമാരേയും ഉൾകൊള്ളാൻ തയ്യാറാവാണം. സമസ്ത മേഖലയിലും പരാജയപ്പെട്ട ഇടത് മുന്നണി സംസ്ഥാനം മുതൽ ഗ്രാമതലം വരെ ജനങ്ങളെ ദുരിതക്കയത്തിലാക്കിയതാണ്.പ്രസിഡണ്ട് വി.കെ.ഇമ്പിച്ചി മോയ് അദ്ധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, എ.കെ.കാതിരി ഹാജി, എ.കെ.അബ്ബാസ് ഹാജി, എ.കെ.അസീസ്, റഫീഖ് കൂടത്തായ് പ്രസംഗിച്ചു.സെക്രട്ടറി ജാഫർ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു. എ.കെ.ഹംസ, കെ.കുഞ്ഞഹമ്മദ്,ഒ.പി. മുഹമ്മദ് ,വി.കെ.ഷരീഫ്, വി.കെ. നിസാർ, എ.കെ.നിസാർ, എൽ.വി.മുനീർ, സി.കെ.മുഹമ്മദ് സിറാജ്, എ.കെ.അബ്ദുള്ളക്കുട്ടി, വി.കെ.ബീരാൻ, കെ.പി.ഷൗക്കത്തലി, നാസർ പുവ്വോട്, കെ.കെ.സുബൈർ, ഷരീഫ് പരേ തൊടുക നേതൃത്വം നൽകി.