പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്‍കി തിരുവമ്പാടി പൊലീസ്
സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ വീട്ടില്‍ ടി.വി ഇല്ലാത്ത നിർധന കുടുംബത്തിന് തിരുവമ്പാടി ജനമൈത്രി പൊലീസ് ടിവി വാങ്ങി നല്‍കി.
പഠന സൗകര്യങ്ങളില്ലാതിരുന്ന തിരുവമ്പാടി കന്യാമ്പറത്ത് അമൃത മോഹനൻ, അനാമിക മോഹനൻ എന്നീ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്കൂൾ അധ്യാപകൻ സജി ലൂക്കോസ് അറിയിച്ചതിനെ തുടർന്ന് ജനമൈത്രി പൊലിസ് ഇടപ്പെട്ട് ടി.വി വാങ്ങി നൽകുകയായിരുന്നു.
തിരുവമ്പാടി ഐ.പി ഒഫിസർ ഷജു ജോസഫ് വിദ്യാർത്ഥിക്ക് ടി.വി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് അംഗം സ്മിത ബാബു, തിരുവമ്പാടി പൊലിസ് സ്റ്റേഷൻ എ.എസ്.ഐ ഷിബിൽ ജോസഫ്, ജനമൈത്രി പൊലീസ് ജിനേഷ് കുര്യൻ, രംജിത്ത്, പ്രജീഷ്, വിനോദ് ജോസ് അധ്യാപകൻ സജി ലൂക്കോസ് എന്നിവർ സംബന്ധിച്ചു.