പ്രവാസികളെ ദ്രോഹിക്കുന്ന ഭരണാധികരികള്‍ക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനകീയ ചാട്ടവാറടി സംഘടിപ്പിച്ചു.
പെരുമണ്ണ. കേരള സര്‍ക്കാരിന്‍റെ പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനകീയ ചാട്ടവാറടി സംഘടിപ്പിച്ചു. പെരുമണ്ണ വെച്ച് നടന്ന പ്രതിഷേധ സമരം ദുബായ് കെ എം സി സി പ്രസിഡന്‍റ് ഇബ്രാഹീം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് ദുരിതം കാരണം ജോലി ഇല്ലാതായി വരുമാനം നഷ്ടപ്പെട്ട പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ എടുക്കുന്നതിന് പകരം കെ എം സി സി ഉള്‍പ്പടെയുള്ള സനദ്ധ സംഘടനകള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചും, അനാവശ്യ നിബന്ധനകള്‍ കൊണ്ടു വന്നും പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് കേരള മുഖ്യ മന്ത്രി പിണറായി വിജയനും പ്രവാസി വകുപ്പ് മന്ത്രി കെ ടി ജലീലും സ്വീകരിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് കെ എം എ റഷീദ്, എം എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദു സമദ് പെരുമണ്ണ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം പി മജീദ്, പെരുമണ്ണ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി പി കബീര്‍, ദുബായ് കെ എം സി സി നിയോജക മണ്ഡലം പ്രസിഡന്‍റ് സൈദ് മുഹമ്മദ്, ഹബീബ് പുവ്വാട്ടുപറമ്പ് (കുവൈത്ത് കെ എം സി സി), റിയാസ് മലയമ്മ (ഖത്തര്‍ കെ എം സി സി) ഹക്കീം മാസ്റ്റര്‍ കളന്‍തോട്, കെ ജാഫര്‍ സാദിക്ക്, കുഞ്ഞിമരക്കാര്‍, ഷാക്കിര്‍ പാറയില്‍, ഐ സല്‍മാന്‍, സലീം എം പി, നൗഷാദ് സി, യു എ ഗഫൂര്‍, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, സിറാജ് ഇ എം, അഡ്വ. ടി പി ജുനൈദ്, എന്‍ എ അസീസ്, സി ടി ശരീഫ്, നിസാര്‍ പെരുമണ്ണ, റിയാസ് പുത്തൂര്‍മഠം, ഹബീബ് പെരിശ്ശേരി നേതൃത്വം നല്‍കി.