ചെറുവണ്ണൂർ: കെഎസ്‌യു ബേപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടിവി വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം കിട്ടാതെ ബുദ്ധിമുട്ടിയ ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എ.യു. പി. സ്ക്കൂളിലെ വിദ്യാർത്ഥിക്കാണ് ടിവി കൈമാറിയത്. ചടങ്ങിൽ (KSU ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ്), പി.എം ഷഹാബാസ് അധ്യക്ഷത വഹിച്ചു . സ്ക്കൂൾ മാനേജർ ഫാദർ. ഫ്രാൻസൺ , പി.ടി.എ പ്രസിഡന്റ കെ. ഉദയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.നാഫിഹ് ചേരമാൻ തുരുത്തിൽ എന്നിവർ നേതൃത്വം നൽകി അദ്ധ്യാപകരായ ശൈലജ ടീച്ചർ, രോഷ്ന ടീച്ചർ, PTA വൈസ് പ്രസിഡന്റ് റഹീബ് റഹ്മാൻ , പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളായ നൗഷാദ്, ജുനൈസ് തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു