ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കായലം ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ സംഗമം നടത്തി.
ദുരിതങ്ങളുടെ കോവിഡ് കാലത്ത് നാടണയാൻ ശ്രമിക്കുന്ന പ്രവാസികളെ അകറ്റി നിർത്തുന്ന പിണറായി സർക്കാറിനെതിരെയുള്ള ശക്തമായ താക്കീതായി സമരസംഗമം മാറി ..
പി. എം കോയ അധ്യക്ഷത വഹിച്ചു. ഇ.സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കോയ കായലം മുഖ്യ പ്രഭാഷണം നടത്തി .എൻ .കുഞ്ഞിക്കോയ ,അഡ്വ .അശ്റഫ് ,ഷമീം മാങ്ങാട്ട് ,ലത്തീഫ് പുല്ലിൽ ,ആസിഫ് പി.എം സംസാരിച്ചു.