ലഡാക്കിൽ ചീനപ്പട്ടാളം നടത്തിയ അതിക്രമത്തിനിടെ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചും പോരാടുന്ന സൈനികർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തിയും ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാഷ്ട്ര രക്ഷാ പ്രതിജ്ഞ യെടുത്തു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ ഷിയാലി പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. വിനോദ് മേക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എസ് എൻ ആനന്ദൻ അധ്യക്ഷത വഹിച്ചു. സുബൈർ കൈമ്പാലം, മഠത്തിൽ അബ്ദുൾ അസീസ്, എം ഉണ്ണികൃഷ്ണൻ, ജംഷി ചുങ്കം, ഷാജു തച്ചിലോട്ട്, പി കണ്ണൻ, ഫൈസൽ പൂക്കാട്ട്, യുഎം പ്രശോഭ്, ഷിജു പൂക്കാട്ട്, എ മനീഷ്, പി എം ബാദുഷ എന്നിവർ പങ്കെടുത്തു.