പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത് - ഇന്ത്യൻ സോഷ്യൽ ഫോറം നിവേദനം നൽകി
കൊടുവള്ളി: കൊവിഡ് മൂലം
ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്താൻ മുഖ്യമന്ത്രിയിലും സംസ്ഥാന സർക്കാറിലും സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകം പ്രതിനിധികൾ കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന് നിവേദനം നൽകി.
പ്രവാസികളുടെ മടക്ക ചെലവടക്കമുള്ള കാര്യങ്ങൾക്കായി വിവിധനയതന്ത്ര കാര്യാലയങ്ങളുടെ അധീനതയിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്(ഐ.സി.ഡബ്ലിയു. എഫ്) ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തുക,
പ്രവാസികളുടെ തിരിച്ചു വരവിനായി കൂടുതൽ വിമാന സർവീസുകൾ കുറഞ്ഞ നിരക്കിൽ അനുവദിക്കാൻ കേന്ദ്ര സർക്കാറിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുക,
കോവിഡ്-19 മൂലം വിദേശങ്ങളിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകുക,
കോവിഡ്-19 മൂലം വിദേശത്ത് ജോലി നഷ്ട്ടപ്പെട്ട പ്രവാസികൾക്ക് അടിയന്തിര ധന സഹായം നൽകുക
തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലൂടെ ഉന്നയിച്ചതായി പ്രതിനിധി സംഘം അറിയിച്ചു.
എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് പി ടി അഹമ്മദിൻ്റെ സാന്നിധ്യത്തിൽ സോഷ്യൽ ഫോറം പ്രധിനിധികളായ നാസർ കൊടുവള്ളി (ദമമാം )
അലി കാരാടി (ജിദ്ദ) റഫീഖ് എളേറ്റിൽ (അൽബാഹ) എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.