Peruvayal News

Peruvayal News

താമരശ്ശേരി ചുങ്കം ബൈപ്പാസ് ( രാജപാത ) നാടിനു സമർപ്പിച്ചു.

താമരശ്ശേരി ചുങ്കം ബൈപ്പാസ് ( രാജപാത ) നാടിനു സമർപ്പിച്ചു.

താമരശ്ശേരി: വികസനരംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി കേരളത്തിനു തന്നെ മാതൃകയായ കൊടുവള്ളിമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിലൊന്നായ താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം കൊടുവള്ളി എം .എൽ.എ കാരാട്ട് റസാഖ് നിർവ്വഹിച്ചു. താമരശ്ശേരിക്കാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു പട്ടണത്തിൻ്റെ ഹൃദയഭാഗത്തുള്ള ചുങ്കം മിനി ബൈപ്പാസിൻ്റെ നവീകരണം. മുൻ കാലങ്ങളിലെല്ലാം ഇതിനു വേണ്ടി മുറവിളി കൂട്ടിയെങ്കിലും അനുകൂലമായ ഫലം കാണുവാൻ സാധിച്ചില്ല. കേരളത്തിലെ ജനകീയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ്ഥലം എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടി രൂപ അനുവദിച്ചത്.ഈ റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികളും വ്യാപാരികളും കെട്ടിട ഉടമകളും സ്ഥല ഉടമകളും സൗജന്യമായി സ്ഥലങ്ങൾ വിട്ടുതന്നിരുന്നു.അത് കൊണ്ട് തന്നെ മനോഹരമായ രീതിയിൽ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിക്കുവാൻ സാധിച്ചു. കോവിഡ് 19 പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഉദ്ഘാടന ചടങ്ങ് വളരേ ലളിതമായിരുന്നു. ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രിയെ ലഭിച്ചിരുന്നുവെങ്കിലും ലോക് ഡൗണിൽ കുടുങ്ങി മാറ്റിവെക്കുകയാണുണ്ടായത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി.ഹുസൈൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. സരസ്വതി, എ.പി.മുസ്തഫ, പി.എം ജയേഷ്, ആർ.പി ഭാസ്കര കുറുപ്പ്, കണ്ടിയിൽ മുഹമ്മദ്, കെ.വി.സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, കെ.പി.ശിവദാസൻ പി.സുധാകരൻ, ജിമ്മി തോമസ്, ജോൺസൺ ചക്കാട്ടിൽ,റെജി ജോസഫ്, എ.പി.ചന്തു മാസ്റ്റർ, വി.വേണുഗോപാൽ, വി.കെ.അഷ്റഫ്, ഉസ്മാൻ പി.ചെമ്പ്ര, റാഷി താമരശ്ശേരി പൊതുമരാമത്ത് അസിസ്റ്റൻറ് എഞ്ചിനിയർ കെ.കെ. ബിനീഷ്, അസിസ്റ്റൻറ് എഞ്ചിനീയർ വി.അമൽ ജിത്ത്,തുടങ്ങിയവർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live