വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍നിന്ന് വേര്‍പെട്ട് പ്രവര്‍ത്തിച്ച ഹസന്‍കോയ വിഭാഗം മാതൃസംഘടനയില്‍ ലയിക്കാന്‍ തീരുമാനിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍നിന്ന് വേര്‍പെട്ട് പ്രവര്‍ത്തിച്ച ഹസന്‍കോയ വിഭാഗം മാതൃസംഘടനയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ടി. നസിറുദ്ദീന്റെ നേതൃത്വത്തിലെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയിലാണ് ഹസന്‍കോയയുടെ കീഴിലെ സംഘടന ലയിക്കുന്നത്.
എട്ട് വര്‍ഷം മുമ്ബ് സംഘടനയിലെ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഹസന്‍കോയ വിഭാഗം പുറത്തായത്. എങ്കിലും സംഘടനയുടെ പതാകയും മുദ്രയും ഹസന്‍കോയ വിഭാഗവും ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പലതവണ കൊമ്ബുകോര്‍ത്താണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ശക്തനായ ജനറല്‍ സെക്രട്ടറിയായിരുന്നു ഹസന്‍ കോയ. സംഘടനയില്‍ ഐക്യമുണ്ടാക്കാന്‍ കുറച്ചുകാലമായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
അതിെന്റ ഭാഗമായി ശനിയാഴ്ച നസിറുദ്ദീെന്റ വീട്ടില്‍ ഹസന്‍കോയ കൂടിക്കാഴ്ച നടത്തി.
ഈ പുനഃസമാഗമത്തിലാണ് ലയന തീരുമാനം. സര്‍ക്കാറില്‍ നിന്നടക്കം ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഐക്യം ആവശ്യമായ സാഹചര്യത്തിലാണ് ലയനതീരുമാനമെന്ന് സംഘടനവൃത്തങ്ങള്‍ അറിയിച്ചു.