Peruvayal News

Peruvayal News

മെഡിക്കൽ കോളെജ്: ആശുപത്രി വളപ്പിലെ മതിലിനോട് ചേർന്നു നിൽക്കുന്ന തണൽമരങ്ങൾ യാത്രികർക്ക് ഭീഷണിയാകുന്നു.


മെഡിക്കൽ കോളെജ്: ആശുപത്രി വളപ്പിലെ മതിലിനോട് ചേർന്നു നിൽക്കുന്ന തണൽമരങ്ങൾ യാത്രികർക്ക് ഭീഷണിയാകുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നവർക്കും മെഡിക്കൽ കോളെജ് പരിസരത്ത് കൂടെ പോകുന്ന വാഹനങ്ങൾക്കും ഒരുപോലെ അപകടം വരുത്തുന്ന രീതിയിലാണ് മരങ്ങൾ സ്ഥിതി ചെയ്യുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ അൻസാരി ഹോട്ടലിന് എതിർവശത്തുള്ള മതിലിനോട് ചേർന്നുള്ള മരങ്ങളുടെ ശിഖരങ്ങൾ  തുടർച്ചയായി പൊട്ടിവീണത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി . ലോക്ഡൗൺ കാലമായതിനാൽ വാഹനങ്ങൾ കുറവായത് വലിയ അപകടങ്ങൾ ഒഴിവായി. ഇലക്ട്രിക്ക് ലൈനുകളും തെരുവ് വിളക്കുകളും കേടായ തൊഴിച്ചാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. ആവശ്യമായ ശിഖരങ്ങൾ മുറിച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സെർവ് കമ്മ്യൂണിറ്റി സെൻ്റർ പ്രവർത്തകർ അധികൃതരോടാവശ്യപ്പെട്ടു
Don't Miss
© all rights reserved and made with by pkv24live