മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം
മടവൂർ : പ്രവാസി ദ്രോഹ നടപടി കൾ തുടരുന്ന കേരള സർക്കാർ നിലപാടിനെതിരെ മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേvധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ആയ ടി.കെ.അബൂബക്കർ മാസ്റ്റർ, പി.മുഹമ്മദലി മാസ്റ്റർ, ടി.അബ്ദുറഹിമാൻ മാസ്റ്റർ, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ കാസിം കുന്നത്ത്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.സി.ഹമീദ് മാസ്റ്റർ, എൻ.പി.റഷീദ് മാസ്റ്റർ, മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, മണ്ഡലം എം.എസ്.എഫ് ട്രഷറർ അനീസ് മടവൂർ, മടവൂർ സർവീസ് ബാങ്ക് ഡയറക്ടർ പി.കെ.ഹനീഫ, കെഎംസിസി പ്രതിനിധി പി.സി.മൂസ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ സ്വാഗതവും ട്രഷറർ സലാം കൊട്ടക്കാ വയൽ നന്ദി യും പറഞ്ഞു.