മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും
മടവൂർ : നട്ടാലേ നേട്ടമുള്ളൂ പരിസ്ഥിതി ദിന ക്യാമ്പയിന്റെ ഭാഗമായി മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി യുടെ വസതിയിൽ വെച്ചു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ ആയ എ.പി.നാസർ മാസ്റ്റർ, ടി.കെ.അബൂബക്കർ മാസ്റ്റർ, ടി.അബ്ദുറഹിമാൻ മാസ്റ്റർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, പി.മൊയ്‌തീൻ കുട്ടി മാസ്റ്റർ, ട്രഷറർ അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ, ടി.മൊയ്‌തീൻ കുട്ടി, അൻവർ ചക്കാലക്കൽ, അഷ്‌റഫ് ടി.കെ, കെ.പി.റസാഖ്, ടി.കെ.അബുമോൻ, റിയാസ് പുതുക്കുടി, ഷബീറലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.