ഭീഷണിയായ മരങ്ങളുടെ ചില്ലകൾ മുറിച്ച് മാറ്റി ഗാങ്ങ് ഓഫ് കൽപ്പള്ളി വാട്സ് അപ്പ് കൂട്ടായ്മ പ്രവർത്തകർ.
മാവൂർ.കൽപ്പള്ളി ആയംകുളം റോഡിൽ നാട്ടുകാർക്കും വാഹനങ്ങൾക്കും ഏറെ ഭീഷണിയായ മരങ്ങളുടെ ചില്ലകൾ മുറിച്ച് മാറ്റി ഒരു പറ്റം ചെറുപ്പക്കാർ നാടിന് മാതൃകയായി.
ഗാങ്ങ് ഓഫ് കൽപ്പള്ളി വാട്സപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങിയത്.മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുമ്പോൾ വള്ളങ്ങൾ ഉപയോഗിച്ച് വീട്ടുകാരെയും വീട്ടു സാധനങ്ങളും സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഈ മരച്ചില്ലകൾ ഭീഷണിയായിരുന്നു.കാലങ്ങളായി എല്ലാ വർഷവും വെള്ളം കയറുന്ന പ്രദേശമാണിത്.സായി പുത്തോട്ടത്തിൽ, റസാക്ക് ഇ, റഷീദ് ടി.എം, സലീം എം എം, ഷിയാസ് ഇ, നൗഷാദ് സി.പി, മുർഷാദ്, റനീഷ് കെ, അസ്ലം ബാവ, ആരിഫ് പള്ളിക്കോത്ത്, ഷരീഫ് യു.കെ തുടങ്ങിയവർ നേതൃത്വം നൽകി.