മെഡിക്കൽ കോളെജ്:
കോയൻകോ മൊബൈക്സ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
കോയൻകോ മൊബൈക്ക്സിൻ്റെ സാമൂഹിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ നൽകിയത്.മെഡിക്കൽ കോളെജ് ഒ.പി. ബ്ലോക്ക് പരിസരത്ത് നടന്ന ചടങ്ങിൽ കോയൻകോ മൊബൈക്സ് സി.ഇ.ഒ, രാജേഷ് സി.കെ മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ: കെ.ജി. സജിത്കുമാറിന് കൈമാറി.ചടങ്ങിൽ സഹായി കോ-ഓഡിനേറ്റർ ആഷിഖ് കൊയിലാണ്ടി, സർവ് എം.സി.എച്ച് ചെയർമാൻ മഠത്തിൽ അബ്ദുൽ അസീസ്, കോയൻ കോ നെറ്റ് വർക്ക് മാനേജർ അഭിഷേക്, നാസർ മായനാട് (സെർവ്) എന്നിവർ പങ്കെടുത്തു