ഇന്ന് സർവ്വർ പണിമുടക്കി
റേഷൻ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചു.
ജൂൺ മാസത്തിൽ സർവ്വർ തകരാറും നെറ്റ് വർക്ക് ലഭിക്കാതെയും റേഷൻ വിതരണം മുടങ്ങുന്നത് നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്.ഈ കാര്യങ്ങൾ എ.കെ.ആർ.ആർ.ഡി.എ യും കെ.എസ്.ആർ.ആർ.ഡി.എയും ബന്ധപെട്ട അധികാരികളോട് നിരവധി തവണ പരാധിപെട്ടതും മാണ്.
ഇതിന്ന് പരിഹാരം കാണുന്നതിന്ന് ഇന്നെലെ പതിനാറാം തിയ്യതി ഭക്ഷ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ബന്ധപെട്ട നെറ്റ് വർക്ക് കമ്പനിക്കാരും ഇ.പോസ് നിർമ്മാണക്കാരായ വിഷ്യൻ ടെക് കമ്പനിക്കാരും മായും ചർച്ചകൾ നടത്തി പരിഹാരം ഉണ്ടാക്കിയിരുന്നു വെങ്കിലും ഇന്നും പതിവ് പോലെ സർവ്വർ തകരാർ മൂലം റേഷൻ മുടങ്ങിയിരിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചു ഇന്ന് പതിനെട്ടാം തിയ്യതി ഉച്ചക്ക് ശേഷം കടകൾ അടച്ചും ഇ.പോസ് യന്ത്രം ഓഫാക്കിയും സംയുക്തമായി എ.കെ.ആർ.ആർ.ഡി.എ യും കെ.എസ്.ആർ.ആർ.ഡി.എയും സൂചനാ സമരം നടത്തി.
ഇനിയും സർവ്വർ തകരാറും നെറ്റ് വർക്കു ലഭിക്കാതെയും റേഷൻ മുടങ്ങിയാൽ ഇരുപത്തിരണ്ടാം തിയ്യതി ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ കോവീട് നിയന്ത്രണങ്ങൾ പാലിച്ചു സമരം ചെയ്യുന്നതാണെന്ന് അഡ്വ: ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, അഡ്വ:സുരേന്ദ്രൻ, ഇ.അബൂബക്കർ ഹാജി.സി.മോഹനൻ പിള്ള തുടങ്ങിയ സംയുക്ത സമരസമിതി നേതാക്കൾ അറീയിച്ചു.