പാഴൂർ
07-06-2020
പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
പാഴൂർ ഏരിയ യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾതലം വരെ പഠിക്കുന്ന വിവിധ സ്കൂളിലെ 100 ഓളം വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട് പുസ്തകം, ട്ടിഫിൻ ബോക്സ് ,കിറ്റ് തുടങ്ങിയ പഠനോപകരണ കിറ്റുകൾ വിതരണംചെയ്തു.വിതരണോൽഘാടനം കെ.പി.സി.സി.വൈസ് പ്രസിഡണ്ട് ടി.സിദ്ദീഖ്, കെ അഭിജിത്തിന് നൽകി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സിക്രട്ടറി ഫഹദ് പാഴൂർ, മണ്ഡലം പ്രസിഡണ്ട് ഹർഷൽ പറമ്പിൽ ,സാലിം പാഴൂർ, CT തൗഫീസ്, ഷാമിൽ ME എന്നിവർ പങ്കെടുത്തു.