Peruvayal News

Peruvayal News

കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ പയ്യന്നൂർ മേഖല കമ്മിറ്റി അംഗം സി. കെ സിദ്ധാർത്ഥന് ഡിജിപിയുടെ ആദരം


കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ പയ്യന്നൂർ മേഖല കമ്മിറ്റി അംഗം സി. കെ സിദ്ധാർത്ഥന് ഡിജിപിയുടെ ആദരം

കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച കെ ആർ എം യു പയ്യന്നൂർ മേഖല കമ്മിറ്റി അംഗത്തിന് സർക്കാരിന്റെ ആദരം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പയ്യന്നൂർ സ്റ്റേഷനിലെ അഗ്നിശമന സേനയ്ക്കൊപ്പം സ്തുത്യർഹ സേവനം കാഴ്ച വെച്ച പയ്യന്നൂർ മഹാദേവഗ്രാമത്തിലെ  സി കെ സിദ്ധാർത്ഥന് ആണ് ഫയർ & റസ്ക്യൂ ഡി ജി പി ആർ ശ്രീലേഖ സത് സേവന പത്രം നൽകി ആദരിക്കുന്നത്.
         പൊതു സ്ഥലങ്ങൾ, ഐസൊലേഷൻ വാർഡുകൾ, ക്വാറൻ്റയിൻ കേന്ദ്രങ്ങൾ തുടങ്ങിയവ  അണു വിമുക്തമാക്കുക, നിർദ്ധനരർക്കും, പ്രായമായവർക്കും ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എത്തിക്കുക, കമ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക , രോഗ വ്യാപനം തടയുന്നതിനായി ഫയർ ഫോഴ്സിനൊപ്പവും, സ്വതന്ത്രമായും  പ്രവർത്തിക്കുക തുടങ്ങിയ   കാര്യങ്ങൾ പരിഗണിച്ചാണ് സ്റ്റേഷൻ ഓഫീസറുടെ വിലയിരുത്തലുകളുടേയും, ശുപാർശയുടേയും അടിസ്ഥാനത്തിൽ  സത് സേവന പത്രം നൽകുന്നത്.പ്രാദേശിക വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിക്കാൻ ഇവിടെ 
Don't Miss
© all rights reserved and made with by pkv24live